ആള്‍കഹോള്‍ അടങ്ങിയ സ്പ്രേ,സോപ്പ് ,മരുന്ന് , തുടങ്ങിയവ ഉപയോഗിക്കാമോ? ഈ സ്പ്രേ അടിച്ച വസ്ത്രം ഉപയോഗിച്ച് നിസ്കരിക്കാമോ?

ചോദ്യകർത്താവ്

സൈഫുദ്ദീന്‍ ഏറോത്ത്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇന്ന് സ്പ്രേകളില്‍ ഉപയോഗിക്കപ്പെടുന്ന ആള്‍കഹോള്‍ മത്തുണ്ടാക്കുന്നത് തന്നെയാണെന്നും അത് കൊണ്ട് തന്നെ അത് നജസാണെന്നുമാണ് പണ്ഡിതരുടെ പ്രബലാഭിപ്രായം. ആള്‍കഹോള്‍ ഉപയോഗിച്ച സ്പ്രേയുടെ വിധി മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. സോപ്പിനും മരുന്നിനുമെല്ലാം വിധി അതു തന്നെയാണ്. സോപ്പ് ഉപയോഗിച്ച ശേഷം പൂര്‍ണ്ണമായും കഴുകുക്കളയുന്നതിനാല്‍ ശരീരത്തില്‍ നജസ് ബാക്കിയാവുന്നു എന്ന പ്രശ്നം ഉദിക്കുന്നില്ല. മരുന്നിനായി കള്ള് പോലോത്തവ ഉപയോഗിക്കുന്നതും മുമ്പ് നാം വിശദമാക്കിയിട്ടുണ്ട്. അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter