അടിസ്ഥാന പ്രമാണങ്ങളായ ഇജ്മാഅ്,ഖിയാസ് എന്നിവ എന്താണെന്ന് ഉദാഹരണത്തോടെ വിശദമാക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് ബശീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇജ്മാഅ്, ഖിയാസ് എന്നത് അടിസ്ഥാന പ്രമാണങ്ങളില്‍ പെട്ടതാണ്. ഖുര്‍ആനിലോ ഹദീസിലോ ഏതെങ്കിലും കാര്യത്തെക്കുറിച്ചുള്ള വ്യക്തമായ വിധി കാണാനാവാത്ത സന്ദര്‍ഭങ്ങളില്‍ അക്കാലത്തെ മുഴുവന്‍ പണ്ഡിതരും ഏകോപിച്ച് പ്രസ്തുത വിഷയത്തില്‍ ഒരു തീരുമാനമെടുക്കുന്നുവെങ്കില്‍ അതിനെയാണ് ഇജ്മാഅ് എന്ന് പറയുന്നത്. അത്തരത്തില്‍ ഇജ്മാഇലൂടെ തീരുമാനിക്കപ്പെടുന്ന കാര്യങ്ങള്‍, ശേഷം വരുന്നവര്‍ക്കെല്ലാം ആ വിധി ബാധകമാവുന്നതുമാണ്. റസൂല്‍ (സ)യുടെ വഫാതിന് ശേഷം ഖലീഫയായി അബൂബക്റ് (റ)വിനെ തെരഞ്ഞെടുത്തത് ഇസ്‌ലാമിക ലോകത്തെ ആദ്യ ഇജ്മാഅ് ആയി പണ്ഡിതര്‍ പരിചയപ്പെടുത്തുന്നുണ്ട്. മേല്‍പറഞ്ഞ വിധമുള്ള ഇജ്മാഉം ഇല്ലാത്ത വേളകളില്‍, വ്യക്തമായ വിധി വന്നിട്ടുള്ള സമാനമായ പ്രശ്നവുമായി താരതമ്യം ചെയ്ത് എല്ലാ വശങ്ങളും സമാനമാണെന്ന് ബോധ്യമാവുന്ന പക്ഷം, ആ വിധി ഇതിനും ബാധകമാക്കുന്നതിനെയാണ് ഖിയാസ് എന്ന് പറയുന്നത്. മദ്യം നിഷിദ്ധമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിടത്ത് പ്രയോഗിച്ച പദം ഖംറ് എന്നതാണ്. ഈത്തപ്പഴമദ്യത്തിനാണ് അറബിയില്‍ ഖംറ് എന്ന് ഉപയോഗിക്കുന്നത്. മത്ത് പിടിപ്പിക്കുന്നു എന്നതാണ് അത് നിഷിദ്ധമാവാനുള്ള കാരണമെന്നതിനാല്‍ മുന്തിരിക്കള്ളിനും അതേ വിധി ബാധകമാവുന്നത് ഖിയാസ് എന്ന പ്രമാണത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് പണ്ഡിതര്‍ വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter