ഭര്‍ത്താവിനെ പേര് വിളിക്കാമോ? എന്താണ് വിളിക്കേണ്ടത്?

ചോദ്യകർത്താവ്

ജസീലാ യാസിന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഓരോരുത്തരെയും അവര്‍ ഇഷ്ടപ്പെടുന്നത് മാത്രം വിളിക്കുക എന്നതും അവര്‍ക്കിഷ്ടമില്ലാത്തത് വിളിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഇസ്‌ലാമിന്‍റെ വിധി. മുഹമ്മദിന്‍റെ റബ്ബിനെ തന്നെയാണ് സത്യം എന്ന് പറഞ്ഞുകൊണ്ട് ആഇശ ബീവി (റ) പ്രവാചകരോട് സംസാരിക്കുന്നത്, ഹദീസുകളില്‍ കാണാവുന്നതാണ്. നിനക്കെന്നോട് ദേഷ്യമൊന്നുമില്ലാതിരിക്കുമ്പോള്‍, മുഹമ്മദിന്‍റെ റബ്ബിനെ തന്നെയാണ് സത്യമെന്നും ദേഷ്യം പിടിക്കുമ്പോള്‍ ഇബ്റാഹീം നബിയുടെ റബ്ബിനെ തന്നെയാണ് സത്യമെന്നുമാണ് നീ പറയാറുള്ളതെന്നും റസൂല്‍ (സ) മഹതിയോട് തന്നെ പറയുന്നതായി ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. ഭര്‍ത്താവിനെ മാത്രമല്ല, ഏതൊരാളെയും എന്താണ് വിളിക്കേണ്ടത് എന്നത്, മതപരം എന്നതിനേക്കാള്‍ സാമൂഹ്യമായ ഒരു കാര്യമാണ്. ഓരോരുത്തരെയും വിളിക്കുന്നത് അവര്‍ അര്‍ഹിക്കുന്ന ബഹുമാനവും ആദരവും അലങ്കരിക്കുന്ന സ്ഥാനമാനങ്ങളുമെല്ലാം വക വെച്ചായിരിക്കണം, അതോടൊപ്പം വിളിക്കുന്ന ആളും അയാളും തമ്മിലുള്ള ബന്ധവും അതില്‍ പ്രധാനമാണ്. ജീവിക്കുന്ന സമൂഹത്തിനും സാഹചര്യത്തിനുമനുസരിച്ച് ഇത് മാറിക്കൊണ്ടിരിക്കാം. ചുരുക്കത്തില്‍ ഭര്‍ത്താവ് എന്ത് വിളിക്കപ്പെടാനാണോ ഇഷ്ടപ്പെടുന്നത് അത് ഭാര്യ ഭര്‍ത്താവിനെയും ഭാര്യ എന്ത് വിളിക്കപ്പെടാനാണോ ഇഷ്ടപ്പെടുന്നത് അത് ഭര്‍ത്താവ് ഭാര്യയെയും വിളിക്കുകയാണ് വേണ്ടത്. ഓരോരുത്തര്‍ക്കും എന്ത് വിളിക്കപ്പെടാനാണ് ഇഷ്ടമെന്ന് പരസ്പരം ചോദിക്കുന്നതിലൂടെ മനസ്സിലാക്കാവുന്നതേയുള്ളൂ. സംതൃപ്തിയും പൊരുത്തവും നിറഞ്ഞ കുടുംബജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter