ഒമാനിലെ ഔദ്യോഗിക മദ്ഹബ് ഇബാളീ ആണല്ലോ. നാല് മദ്ഹബുകളിലും പെടാത്തത് ആണ് അത്. അവരോടോപ്പമുള്ള നിസ്കാരം ശരിയാകുമോ ?

ചോദ്യകർത്താവ്

ഫൈസല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇബാദികള്‍ മുബ്തദിഉകളാണ്. അവര്ക്ക് ഖുര്‍ആന് സൃഷ്ടിയാണെന്ന പോലെയുള്ള ബിദഈ വാദങ്ങളും വിശ്വാസങ്ങളുമുണ്ട്. അതിനാല്‍ അവരെ തുടര്ന്ന് നിസ്കരിക്കല്‍ കറാഹത്താണ്. അവരുടെ വിശ്വാസ പ്രകാരമുള്ള നിസ്കാരം നമ്മുടെ മദ്ഹബ് പ്രകാരം സ്വഹീഹ് ആകുകയും ചെയ്യും. അവര്‍ ഉപേക്ഷിക്കുന്ന കൈ കെട്ടല്‍, രണ്ടാമത്തെ സലാം എന്നത് നമ്മുക്ക് സുന്നത്തുകള്‍ മാത്രമാണ്. എന്നാല്‍ ഫിത്ന ഭയപ്പെടുമ്പോള്‍ ഇത്തരം ജമാഅത് കറാഹത്ത് അല്ല. മാത്രമല്ല അതല്ലാതെ മറ്റൊരു ജമാഅത് കിട്ടിയില്ലെങ്കില്‍ അവരുമായി തുടരുന്നതില്‍ കറാഹത്തില്ലെന്നും അവിടെ അവരോട് തുടര്ന്ന് നിസ്കരിക്കലാണ് ഉത്തമമെന്നും സുബ്കി ഇമാം അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരുമായി തുടരാതെ ഒറ്റക്കു നിസ്കരിക്കലാണ് ഉത്തമം എന്നതാണ ഇബ്നു ഹജറുല്‍ ഹൈതമി തങ്ങളുടെ അഭിപ്രായം. ഇമാം അഹ്മദ് ബ്നു ഹമ്പല്‍ (റ) ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് വാദിക്കുന്നവര്‍ കാഫിറുകളാണെന്ന് വ്യക്തമാക്കിയതായി കാണാം. ബഹുമാനപ്പെട്ട ഇമാം ശാഫിഇ(റ)യും ഇങ്ങനെ പറഞ്ഞതായി ഗ്രന്ഥങ്ങളിലുണ്ട്. എന്നാല്‍ അതിലൂടെ അവര്‍ ഉദ്ദേശിച്ചത് അനുഗ്രഹ നിഷേധികള്‍ എന്ന അര്‍ത്ഥത്തിലുള്ള കുഫ്റ് ആണെന്നാണ് ഇമാം നവവി (റ) വ്യാഖ്യാനിച്ചിരിക്കുന്നത്. അത്കൊണ്ട് തന്നെ അവരുമായി തുടര്‍ന്ന് നിസ്കരിച്ചാല്‍ നിസ്കാരം സാധുവാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സത്യം സത്യമായി മനസ്സിലാക്കാനും അത് പിന്തുടരാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter