ഒരു മദ്ഹബില്‍ നിന്നും മറ്റൊരു മദ്ഹബിലേക്ക് മാറുന്നത് എങ്ങനെ?

ചോദ്യകർത്താവ്

അബ്ദുസ്സലാം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരു മദ്ഹബില്‍നിന്ന് മറ്റൊരു മദ്ഹബിലേക്ക് മാറുകയെന്നതിന് പ്രത്യേക രൂപമോ രീതിയോ ഒന്നും തന്നെയില്ല. മദ്ഹബ് മാറുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, കര്‍മ്മപരമായ കാര്യങ്ങളില്‍ മറ്റൊരു ഇമാമിന്‍റെ അഭിപ്രായങ്ങള്‍ സ്വീകരിക്കുക എന്നത് മാത്രമാണ്. ഏതെങ്കിലും പ്രത്യേക കര്‍മ്മത്തിലോ മുഴുവന്‍ ദൈനംദിന കര്‍മ്മങ്ങളിലോ മദ്ഹബ് മാറുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ആ ഇമാമിന്‍റെ മദ്ഹബിലെ വിധികളെല്ലാം അറിഞ്ഞിരിക്കേണ്ടതാണെന്ന് മാത്രം. കര്‍മ്മപരമായ കാര്യങ്ങള്‍ ഏറെയുണ്ടെന്നതിനാല്‍, അവയുടെയെല്ലാം വിധികളും നിബന്ധനകളും ഗ്രന്ഥങ്ങളില്‍നിന്ന് പഠിച്ചെടുക്കുന്നതിന് പകരം, പ്രവര്‍ത്തനങ്ങളിലൂടെ പരിശീലിച്ചെടുക്കുകയാണല്ലോ നാം ചെയ്യുന്നത്. അത് കൊണ്ട് തന്നെ, മുഴുവന്‍ കാര്യങ്ങളിലൂം മറ്റൊരു മദ്ഹബിലേക്ക് മാറുക എന്നത് ഏറെ പഠനങ്ങളും വിജ്ഞാനങ്ങളും ആവശ്യമാക്കിത്തീര്‍ക്കുന്നു. ആവശ്യമായതെല്ലാം മനസ്സിലാക്കിക്കഴിഞ്ഞാല്‍ ആ മദ്ഹബ് അനുസരിച്ച് ആ കര്‍മ്മം ചെയ്യാവുന്നതാണ്. വേണ്ടവിധം മനസ്സിലാക്കാതെ മറ്റൊരു മദ്ഹബിലേക്ക് മാറുന്നതിലൂടെ, രണ്ട് മദ്ഹബ് പ്രകാരവും സാധുവാകാത്ത വിധം കര്‍മ്മങ്ങളില്‍ പിഴവ് പറ്റിയേക്കാം. അത് ഏറെ അപകടകരമാണെന്ന് പറയേണ്ടതില്ലല്ലോ. കൂടുതല്‍ കര്‍മ്മങ്ങള്‍ ചെയ്യാനും ചെയ്യുന്ന കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter