കുട്ടികള്‍ക്ക് സകാത്ത് നിര്‍ബന്ധമാണോ? ഏന്‍റെ സഹോദരന്‍ മരണപ്പെട്ടപ്പോള്‍ കുട്ടിക്ക് നഷ്ട പരിഹാരമായി പണം ലഭിച്ചു. കുട്ടിയെ സംരക്ഷിക്കുന്നത് പിതൃസഹോദരങ്ങളാണ്. ഇവിടെ സകാത്, കുട്ടിക്ക് പ്രായ പൂര്‍ത്തി ആയാല്‍ കൊടുത്താല്‍ മതിയോ?

ചോദ്യകർത്താവ്

അഹ്മദ് ശരീഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സകാത് എന്നത് കണക്കും വര്‍ഷവും പൂര്‍ത്തിയാകുന്നതോടെ സ്വത്തുമായി ബന്ധിക്കുന്ന ബാധ്യതയാണ്. സ്വതന്ത്രനും മുസ്ലിമുമായ എല്ലാവരുടെ മേലിലും നിര്‍ബന്ധമാവുന്നതാണ് സകാത്. കുട്ടികളുടെ സ്വത്തിലും അത് നിര്‍ബന്ധം തന്നെയാണ്. കുട്ടിയുടെ സ്വത്തിന്‍റെ സകാത് വിഹിതം കണക്കാക്കി അവകാശികള്‍ക്ക് നല്‍കേണ്ടത് രക്ഷിതാവിന്‍റെ കടമയാണ്. അതിന് കുട്ടിയുടെ അനുവാദം പോലും ആവശ്യമില്ല. ഹലാലായത് മാത്രം സമ്പാദിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter