കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന കോഴികളെയോ അവയുടെ മുട്ടയോ ഭക്ഷിക്കുന്നതില്‍ തെറ്റുണ്ടോ?

ചോദ്യകർത്താവ്

നൗഷാദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കോഴികളെ ഭക്ഷിക്കാവുന്നതാണ്. യഥാവിധി അറുക്കപ്പെടുന്നവയാണെങ്കില്‍ വിധി ഇതു തന്നെയാണ്. മാംസം ഭക്ഷിക്കാവുന്നവയുടെ മുട്ടയും അനുവദനീയമാണ്. നജസ് ഭക്ഷിച്ച് വളര്‍ന്ന കോഴിയെ വരെ, അതിന്‍റെ ഇറച്ചിയില്‍ നജസിന്‍റെ വാസന ഇല്ലെങ്കില്‍ ഭക്ഷിക്കല്‍ അനുവദനീയമാണെന്ന് ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ പറയുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter