അയ്യാമുല്‍ബീള് എന്നാല്‍ എന്താണ്? അതിനെ കുറിച്ച് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് ഹാരിസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഓരോ അറബി മാസത്തിലെയും പതിമൂന്ന്, പതിനാല്, പതിനഞ്ച് ദിവസങ്ങളെയാണ് അയ്യാമുല്‍ബീള് എന്ന് പറയുന്നത്. വെളുത്ത ദിവസങ്ങള്‍ എന്നാണ് അതിന്‍റെ പദാര്‍ത്ഥം. അന്നേ ദിവസങ്ങള്‍ പൂര്‍ണ്ണ ചന്ദ്രദിനങ്ങളാണെന്നതിനാല്‍ പകല്‍പോലെ രാത്രിയും പ്രഭാപൂരിതമായിരിക്കുമല്ലോ. പ്രസ്തുത ദിവസങ്ങളില്‍ നോമ്പ് അനുഷ്ഠിക്കല്‍ ഏറെ ശ്രേഷ്ഠമാണ്. ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഒരു ഹദീസില്‍ അബൂഹുറൈറ (റ) ഇങ്ങനെ പറയുന്നതായി കാണാം, എന്‍റെ പ്രിയ കൂട്ടുകാരന്‍ (റസൂല്‍ സ്വ) എന്നോട് മൂന്ന് കാര്യങ്ങള്‍ ചെയ്യാന്‍ ഉപദേശിച്ചു, മരണം വരെ ഞാന്‍ അത് ഉപേക്ഷിക്കുകയിലില്ല, എല്ലാ മാസത്തിലും മൂന്ന് ദിവസം നോമ്പെടുക്കുക, ളുഹാ നിസ്കരിക്കുക, വിത്റ് നിസ്കരിച്ച ശേഷം ഉറങ്ങുക. ഈ ഹദീസില്‍ പറയപ്പെട്ട മാസത്തിലെ മൂന്ന് നോമ്പ് അയ്യാമുല്‍ബീളിലെ നോമ്പുകളാണെന്ന് വ്യാഖ്യാതാക്കള്‍ പറയുന്നുണ്ട്. അന്നേ ദിവസങ്ങളില്‍ നോമ്പെടുക്കുന്നതിന്‍റെ ശ്രേഷ്ഠതകള്‍ പറയുന്ന ഒട്ടേറെ ഹദീസുകള്‍ വേറെയും കാണാവുന്നതാണ്. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter