മദ്യം മയക്കുമരുന്ന്‍ ഇവ ഉപയോഗിക്കുന്നവരുടെ രക്തം സ്വീകരിക്കാമോ?

ചോദ്യകർത്താവ്

അന്‍വര്‍ സ്വാദിഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചു എന്നത് കൊണ്ട് മാത്രം രക്തം സ്വീകരിക്കല്‍ നിഷിദ്ധമാവുകയില്ല. അവ അമിതമായി ഉപയോഗിക്കുകയും അയാളുടെ രക്തത്തില്‍ പോലും അതിന്‍റെ അംശങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടാവുകയും ചെയ്താല്‍പോലും ശുബ്ഹത് (ഹലാലാണോ എന്നതില്‍ സംശയം) ഉള്ളതായി മാത്രമേ അത് ഗണിക്കപ്പെടൂ. അപ്പോഴും നിഷിദ്ധമാണെന്ന് പറഞ്ഞുകൂടാ. വാക്കിലും കരുത്തിലും പ്രവൃത്തിയിലും വിധിവിലക്കുകള്‍ പാലിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter