ഭാര്യയുമായി ഒരു തവണ ബന്ധപ്പെട്ട ശേഷം വീണ്ടും ബന്ധപ്പെടുന്നതിന് മുമ്പ് വുളു എടുക്കല്‍ ആവശ്യമാണോ?

ചോദ്യകർത്താവ്

മുഹമ്മദ് നൌഫല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഭാര്യയുമായി ബന്ധപ്പെടുന്നതോടെ വലിയ അശുദ്ധിക്കാരനായിത്തീരുകയാണല്ലോ ചെയ്യുന്നത്. വലിയ അശുദ്ധിക്കാരനും ഹൈള്, നിഫാസ് എന്നിവയുടെ രക്തം മുറിഞ്ഞ സ്ത്രീകള്‍ക്കുമെല്ലാം കുളിക്കുന്നതിന് മുമ്പായി തീറ്റ, കുടി, ഉറക്കം എന്നിവയില്‍ ഏതെങ്കിലും ചെയ്യാന്‍ ഉദ്ധേശിച്ചാല്‍ പ്രസ്തുത ഭാഗങ്ങള്‍ കഴുകി വൃത്തിയാക്കി വുളൂ ചെയ്യല്‍ സുന്നതാണ്. വലിയ അശുദ്ധിക്കാരന്‍ വീണ്ടും ഭാര്യയുമായി ബന്ധപ്പെടാന്‍ ഉദ്ധേശിച്ചാലും ഇത് സുന്നതാണെന്നാണ് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter