പെണ്‍കുട്ടികള്‍ അന്യ പുരുഷന്മാരോട് ഇസ്ലാമിക കാര്യത്തിനായി മാത്രം ചാറ്റ് ചെയ്യുന്നതില്‍ തെറ്റുണ്ടോ?

ചോദ്യകർത്താവ്

കബീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചാറ്റിംഗ് എന്നത് ഒരു മാധ്യമമാണെന്ന് പറയാം. അത് ഇന്ന് ഏറെ വ്യാപകവുമാണ്. പലരും അതിലൂടെ ചതിക്കുഴികളില്‍ വീഴുന്നതും ഇന്ന് നിത്യസംഭവമായി മാറിയിരിക്കയാണല്ലോ. അത് എങ്ങനെ, എന്തിന് വേണ്ടി ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് അതിന്‍റെ വിധി ബാധകമാവുക. അന്യസ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള ഭൂരിഭാഗ ചാറ്റിംഗും ചീത്ത ഉദ്ധേശ്യങ്ങളില്‍നിന്നുണ്ടാവുന്നതോ ചീത്ത വിചാരങ്ങളിലേക്കോ ചിന്തകളിലേക്കോ വക്താക്കളെ കൊണ്ടുപോകുന്നതോ ആയതിനാല്‍ അത്തരം ചാറ്റിംഗുകളും നിഷിദ്ധം തന്നെ. അതേസമയം, പൂര്‍ണ്ണമായും നല്ല മനസ്സോടെ മാത്രം നല്ലത് മാത്രം ഉദ്ധേശിച്ച് നടത്തുന്ന ചാറ്റിംഗ് അതേ ലക്ഷ്യത്തിലും അതേ മാര്‍ഗ്ഗത്തിലും തുടരുന്നിടത്തോളം അത് അനുവദനീയം തന്നെയാണ്. എന്നിരുന്നാലും, സ്ത്രീകളോട് ചോദിച്ച് മനസ്സിലാക്കാന്‍ കഴിയുന്നിടത്തോളം അവരോട് തന്നെ കാര്യങ്ങള്‍ ചോദിക്കുന്നത് തന്നെയാണ് ഉത്തമം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter