നല്ല സിനിമകള്‍ കാണാമോ? നടന്മാരുടെ വരുമാനം ഹറാമാണോ? അഭിനയത്തിന്‍റെ വിധി എന്ത്?

ചോദ്യകർത്താവ്

റാശിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. സിനിമ എന്നത് ചലചിത്രങ്ങളുടെ നിര്‍മ്മാണ വ്യവസായത്തെയോ ചലചിത്രങ്ങളെ മൊത്തമായോ സൂചിപ്പിക്കുന്ന പദമാണ്. ചലിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ ഒരു ശ്രേണിയാണല്ലോ ചലചിത്രം, ഫിലിം അല്ലെങ്കില്‍ മൂവീ എന്നെല്ലാം അറിയപ്പെടുന്നത്. ഇത് ഒരു മാധ്യമം മാത്രമാണ്. മറ്റേതൊരു മാധ്യമത്തെയും പോലെ ഇവ എന്തിന് ഉപയോഗിക്കുന്നു, എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് അവ ഹറാമാണോ ഹലാലാണോ എന്ന് തീരുമാനിക്കേണ്ടത്. മഹിതമായ ഒരാശയം പ്രേക്ഷകരില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ അവയുടെ നിര്‍മ്മാണത്തിലും ആവിഷ്കാരത്തിലും നിഷിദ്ധമായ പ്രവൃത്തിയോ പ്രകടനങ്ങളോ ഇല്ലാതെ തെറ്റായ സ്വഭാവങ്ങളോടോ പ്രവൃത്തികളോടോ പ്രേക്ഷകരില്‍ പ്രേരണ ചെലുത്താത്ത ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതും അതില്‍‍ അഭിനയിക്കുന്നതും അതു വീക്ഷിക്കുന്നതും ഹറാമാകുകയില്ല. അവ ഉദാഹരണങ്ങളിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കികൊടുക്കുന്ന ഗണത്തിലാണു പെടുക. ഇത്തരം ഹറാം അല്ലാത്ത ചിത്രങ്ങളില്‍ അഭിനയിച്ചു ലഭിക്കുന്ന സമ്പാദ്യവും ഹറാം ആവില്ലെ. അല്ലാത്തവ ഹറാമും. ഹലാലായത് സമ്പാദിക്കാനും അത് ഹലാലായം മാര്‍ഗ്ഗത്തില്‍ ചെലവഴിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter