പുരുഷന്മാര്‍ക്ക് സ്വര്‍ണം ധരിക്കല്‍ ഹറാം ആണെന്ന് പറയാറുണ്ടല്ലോ, ഇതിന്‍റെ ആധികാരികത ഒന്ന് വ്യക്തമാക്കാമോ? അതായത് ഖുര്‍ആനിലോ ഹദീസിലോ ഇത് വ്യക്തമായി വന്നിട്ടുണ്ടോ?

ചോദ്യകർത്താവ്

മുഹമ്മദ് സലീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പട്ടും സ്വര്‍ണ്ണവും പുരുഷന് നിഷിദ്ധവും സ്ത്രീകള്‍ക്ക് അനുവദനീയവുമാണ്. അലി (റ) നിവേദനം ചെയ്യുന്നു, റസൂല്‍ (സ) പട്ടെടുത്ത് വലത് കൈയ്യിലും സ്വര്‍ണ്ണമെടുത്ത് ഇടത് കൈയ്യിലും വെച്ചു, എന്നിട്ട് പറഞ്ഞു, ഇത് രണ്ടും എന്‍റെ സമുദായത്തിലെ പുരുഷന്മാര്‍ക്ക് നിഷിദ്ധമാണ്. (ഇമാം നസാഈ, ഇബ്നുമാജ, അബൂദാവൂദ്) കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter