ഇപ്പോള്‍ വിപണിയിലുള്ള ട്യൂബ് മൈലാഞ്ചി, വീട്ടിലുണ്ടാക്കുന്ന ചക്കര മൈലാഞ്ചി (അത് നനഞ്ഞു കഴിഞ്ഞാല്‍ പകര്‍ച്ച ആവാത്തത്) തുടങ്ങിയവ അണിഞ്ഞാല്‍ വുളു ശരിയാകുമോ? ഒരു സ്ത്രീക്ക് തന്‍റെ ഭര്‍ത്താവിന്‍റെ ജ്യേഷ്ഠന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകനെ തൊട്ടാല്‍ വുളു മുറിയുമോ?

ചോദ്യകർത്താവ്

നൗഫല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മൈലാഞ്ചി ഏതായിരുന്നാലും, വുളുവിന്‍റെ അവയവത്തിലേക്ക് വെള്ളം ചേരാത്ത വിധം തടിയുള്ള വല്ല സാധനവും ആവുന്നുണ്ടോ എന്നതാണ് മാനദണ്ഡം. സാധാരണ ഗതിയിലൊക്കെ മൈലാഞ്ചിയുടെ നിറം മാത്രമാണ് കൈവെള്ളയിലേക്ക് പതിയുന്നത്. അത്തരത്തില്‍ കേവലം നിറം പകരുന്നതെല്ലാം അത് പതുക്കെ ആ നിറം മാഞ്ഞുപോവുകയെന്നല്ലാതെ അതില്‍നിന്ന് ഒന്നും പറിഞ്ഞുപോരാറില്ല. പറിഞ്ഞുപോരുന്ന പക്ഷം, അവിടെ വെള്ളം ചേരലിനെ തടയുന്ന തടി അവിടെ ഉണ്ടെന്ന് മനസ്സിലാക്കാം. വുളു ശരിയാവുമോ ഇല്ലേ എന്നറിയാനുള്ള മാനദണ്ഡം ഇതാണ്. ട്യൂബ് മൈലാഞ്ചിക്കും ചക്കര മൈലാഞ്ചിക്കുമൊക്കെ ഇതുതന്നെയാണ് വിധി. അന്യസ്ത്രീപുരുഷന്മാരുടെ തൊലി തമ്മില്‍ ചേര്‍ന്നാല്‍ വുളു മുറിയുന്നതാണ്. ഇവിടെ പ്രായപൂര്‍ത്തിയല്ല മാനദണ്ഡം, മറിച്ച്, സാധാരണ ഗതിയില്‍ കണ്ടാല്‍ ആശിക്കപ്പെടുന്ന പ്രായം എന്നതാണ്. അന്യസ്ത്രീ പുരുഷന്മാര്‍ എന്ന് പറഞ്ഞതില്‍, ഭര്‍ത്താവിന്‍റെ സഹോദരനും ആ സഹോദരന്‍റെ പുത്രനുമെല്ലാം ഉള്‍പ്പെടുന്നതാണ്. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ..

ASK YOUR QUESTION

Voting Poll

Get Newsletter