മുതിര്‍ന്നവര്‍ തെറി വിളിച്ചാല്‍ അതേ രീതിയില്‍ തിരിച്ചു വിളിക്കുന്നതിന്‍റെ വിധി എന്ത് ? വിളിക്കാമെങ്കില്‍ കാരണം എന്ത്?

ചോദ്യകർത്താവ്

മുഹമ്മദ് ഇസ്ഹാഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഇങ്ങോട്ട് തെറി വിളിച്ചാല്‍ തിരിച്ചും അതുപോലെ വിളിക്കുന്നതല്ല ഇസ്ലാമിന്‍റെ സംസ്കാരം. തിന്മയെ നന്മ കൊണ്ട് നേരിടണമെന്നും അങ്ങനെ ചെയ്യുന്നതിലൂടെ വിദ്വേഷമുള്ളവര്‍ പോലും അടുത്ത സുഹൃത്തുക്കളായി മാറുമെന്നുമാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. പ്രവാചകര്‍ (സ) യെ മാനസികമായും ശാരീരികമായും പീഢിപ്പിച്ചവര്‍ ധാരാളമുണ്ടായിരുന്നുവല്ലോ. വ്യക്തിപരമായി നേരിടേണ്ടിവന്ന ഇത്തരം പീഢനങ്ങള്‍ക്കൊക്കെ പ്രവാചകര്‍ മാപ്പ് കൊടുക്കുകയും ശേഷം അവരെല്ലാം പ്രവാചകരെ അംഗീകരിച്ച് വിശുദ്ധ ദീനിലേക്ക് കടന്നുവരുകയും ചെയ്തതിന് ചരിത്രം സാക്ഷിയാണല്ലോ. ആ പുണ്യപ്രവാചകരുടെ ചര്യ തന്നെ വേണം, അവിടത്തെ അനുയായികളായ നാമും പിന്തുടരേണ്ടത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter