ഭക്ഷിക്കപ്പെടാത്ത ജീവികളുടെ പാല്‍ നജസാണല്ലോ. എന്നാല്‍, മനുഷ്യന്‍റെ മാംസം ഭക്ഷിക്കപ്പെടാന്‍ പറ്റില്ലെങ്കിലും പാല്‍ നജസാകുമോ?

ചോദ്യകർത്താവ്

സികെഎം ഹനീഫ കുറ്റിപ്പുറം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മാസം ഭക്ഷിക്കല്‍ അനുവദനീയമല്ലാത്ത ജീവികളുടെ പാല്‍ നജസ് ആണെന്നാണ് പ്രബലാഭിപ്രായം. എന്നാല്‍ ഇക്കാര്യം പറയുന്നിടത്തൊക്കെ, മനുഷ്യനല്ലാത്ത എന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്. അത് കൊണ്ട് തന്നെ ആ പൊതു നിയമത്തില്‍നിന്ന് മനുഷ്യപാല് ഒഴിവാണെന്ന് മനസ്സിലാക്കേണ്ടതാണ്. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter