നിസ്കാരത്തിലെ അവസാന അത്തഹിയ്യാത്തില്‍ തവറുകിന്‍റെ ഇരുത്തം തന്നെ ഇരിക്കണമെന്നുണ്ടോ>

ചോദ്യകർത്താവ്

അബ്ദുല്ല എം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അവസാന അത്തഹിയ്യാതില്‍, അതിന് ശേഷം വരുന്നത് സലാം ആണെങ്കില്‍ തവറുക് രൂപത്തില്‍ ഇരിക്കലാണ് സുന്നത്. ഇഫ്തിറാശ് രൂപത്തിലും ഇരിക്കാവുന്നതാണ്, പക്ഷേ, സുന്നത് നഷ്ടപ്പെടുമെന്ന് മാത്രം. മസ്ബൂഖ് ഇമാമിന്‍റെ അവസാന അത്തഹിയാത്തില്‍ കൂടെയിരിക്കുമ്പോഴും ശേഷം സഹവിന്‍റെ സുജൂദ് വരുന്നിടത്തുമൊക്കെയുള്ള പോലെ, നേരെ ശേഷം വരുന്നത് സലാം അല്ലെങ്കില്‍ അവിടെ ഇഫ്തിറാശ് തന്നെയാണ് സുന്നത്. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter