മാരക രോഗം ബാധിച്ച, ധാരാളം ഭുമി കൈവശം ഉള്ള ആള്‍ക്ക് സകാത്ത് കൊടുക്കാന്‍ പറ്റുമോ? സകാത്ത് കൊടുക്കുന്നത് നീട്ടിവെക്കാന്‍ പറ്റുമോ ?

ചോദ്യകർത്താവ്

അബൂ മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സകാതിന്‍റെ അവകാശികളായ എട്ടു പേര്‍ ആരൊക്കെയാണെന്ന് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്. രോഗം ബാധിച്ചവര്‍ എന്നത് അവരില്‍ ഉള്‍പ്പെടുന്നില്ല. രോഗം ബാധിക്കുകയും ചികില്‍സിക്കാന്‍ ആവശ്യമായ സമ്പാദ്യം ഇല്ലാതിരിക്കുകയും ചെയ്താല്‍ അത്തരക്കാര്‍ ഫഖീറിലോ മിസ്കീനിലോ ഉള്‍പ്പെടുമല്ലോ. ആ നിലക്ക് അവര്‍ക്ക് സകാത് നല്‍കാവുന്നതാണ്. സാധാരണ ഗതിയനുസരിച്ച് വീടും അതിനോട് ചേര്‍ന്ന് അത്യാവശ്യത്തിനുള്ള ഭൂമിയും കഴിച്ച് ബാക്കിയുള്ളതെല്ലാം ആവശ്യസമയങ്ങളില്‍ ചെലവഴിക്കപ്പെടേണ്ടതാണ്, അവ കഴിഞ്ഞ ശേഷമേ ഫഖീറോ മിസ്കീനോ ആയി പരിഗണിക്കപ്പെടുകയുള്ളൂ. സകാത് നിര്‍ബന്ധമാവുന്ന സമയത്ത്, നല്‍കാനുള്ള പണം കൈയ്യിലുണ്ടാവുകയും അവകാശികള്‍ ലഭ്യമാവുകയും ചെയ്താല്‍ പിന്നെ അത് പിന്തിപ്പിക്കാവുന്നതല്ല, പിന്തിപ്പിക്കല്‍ ഹറാം ആണെന്നാണ് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നത്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter