"ഒരാള്‍ക്കും അല്ലാഹു രണ്ടു ഹൃദയം സൃഷ്ടിച്ചിട്ടില്ല" എന്ന ആയത് ഇറങ്ങാന്‍ കാരണം എന്ത്?

ചോദ്യകർത്താവ്

ആഇശ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സൂറതുല്‍അഹ്സാബിലെ നാലാം സൂക്തത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. പ്രവാചകര്‍ (സ) പ്രബോധനപ്രവര്‍ത്തനവുമായി മുന്നേറിയപ്പോള്‍ പലരും പല വിധത്തില്‍ പീഢിപ്പിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. കൂട്ടത്തില്‍, കൂടുതല്‍ ബുദ്ധിമാനെന്ന് ധരിക്കപ്പെട്ടിരുന്ന ഒരു വ്യക്തി ഇങ്ങനെ പറയാറുണ്ടായിരുന്നു, എനിക്ക് രണ്ട് ഹൃദയമുണ്ട്, അവ കൊണ്ട് എനിക്ക് മുഹമ്മദിനേക്കാളും നന്നായി ചിന്തിക്കാനും ആലോചിക്കാനും സാധിക്കും. ഇതിന് മറുപടി എന്നോണമാണ് ഈ ആയത് അവതരിച്ചത് എന്ന് പല തഫ്സീറുകളിലും കാണുന്നുണ്ട്. മറ്റു ചില കാരണങ്ങളും പറയപ്പെടുന്നുണ്ട്. കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും നാഥന്‍ തുണക്കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter