ശുക്റിന്‍റെ സുജൂദില്‍ ചൊല്ലേണ്ട ദിക്ര്‍ എന്താണ്? അല്‍ഹംദുലില്ലാഹ് എന്ന് വര്‍ദ്ദിപ്പിക്കാമോ?

ചോദ്യകർത്താവ്

ശംസീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രത്യേകമായ അനുഗ്രഹങ്ങള്‍ ഉണ്ടാവുമ്പോഴോ വലിയ വിപത്തുകള്‍ നീങ്ങിപ്പോകുമ്പോഴോ ആണ് ശുക്റിന്‍റെ സുജൂദ് ചെയ്യേണ്ടത്. സാധാരണ നിസ്കാരത്തിലെ സുജൂദ് പോലെത്തന്നെയാണ് അതും. അതില്‍ ചൊല്ലേണ്ട ദിക്റുകളും അതു തന്നെയാണ്. ശേഷം കൂടുതല്‍ ദുആകള്‍ ചെയ്യാവുന്നതാണ്. ശുക്റും ഹംദും അറിയിക്കുന്ന പദങ്ങളും ദിക്റുകളും വര്‍ദ്ദിപ്പിക്കുന്നത് നല്ലതാണെന്നും പണ്ഡിതര്‍ പറയുന്നുണ്ട്. കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും നാഥന്‍ തുണക്കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter