എന്‍റെ കൈവശം 1ലക്ഷം രൂപ ഉണ്ട്, അതിന് ഈ വര്ഷം 2.5% സാകത്ത് കൊടുത്തു. ബാക്കിയുള്ള കാശ് അടുത്തവര്‍ഷവും എന്‍റെ കൈയ്യില്‍ ഉണ്ടെങ്കില്‍ അതിനു അടുത്തവര്‍ഷം സകാത്ത്‌ കൊടുകെണ്ടേ?

ചോദ്യകർത്താവ്

ഹാരിസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വത്തിന്‍റെ സകാത് ഓരോ വര്‍ഷവും നല്‍കേണ്ടതാണ്. ചോദ്യത്തില്‍ പറഞ്ഞ പോലെ, ആകെയുള്ള ഒരു ലക്ഷത്തിന്‍റെ രണ്ടര ശതമാനം ഈ വര്‍ഷം സകാത് നല്‍കി, ബാക്കിയുള്ള തുക അതുപോലെ വീണ്ടും ഒരു വര്‍ഷം സൂക്ഷിച്ചാല്‍ ബാക്കിയുള്ളതിന്‍റെ രണ്ടര ശതമാനം അടുത്തവര്‍ഷവും സകാത് ആയി നല്‍കേണ്ടതാണ്. നാഥന്‍ വിധി വിലക്കുകള്‍ യഥാവിധി പാലിക്കാന്‍ തൌഫീഖ് ലഭിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter