ഞണ്ട് കഴിക്കുന്നത് ഹറാം ആണോ? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.

ചോദ്യകർത്താവ്

ഹിശാം, മുഹമ്മദ് ശംസീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഞണ്ട് രണ്ട് വിധമുണ്ട്. കടലില്‍ മാത്രം ജീവിക്കുന്നതും കടലിലും കരയിലും ജീവിക്കുന്നതും. ഇതില്‍ കടലില്‍ മാത്രം ജീവിക്കുന്ന ഞണ്ടിനെ കഴിക്കാമെന്നും കരയിലും കടലിലുമായി ജീവിക്കുന്നവയെ കഴിക്കല്‍ അനുവദനീയമല്ലെന്നുമാണ് പണ്ഡിതാഭിപ്രായം. ഇതുമായി ബന്ധപ്പെട്ടതും മറ്റു ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമായ എല്ലാ ഇനങ്ങളും ഭക്ഷണം പാചകം എന്ന വിഭാഗത്തിലെ ഭക്ഷിക്കാവുന്ന ജീവികള്‍ എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter