റസൂല്‍ (സ) മക്ക് അടിമ പെണ്ണില്‍ ഒരു കുട്ടിയുണ്ടായിരുന്നല്ലോ? അങ്ങനെയെങ്കില്‍ നമുക്കും അടിമ പെണ്ണ് അനുവദനീയമാണോ?

ചോദ്യകർത്താവ്

നൌഫല്‍ ഖത്തര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മനുഷ്യരെ അടിമകളാക്കുന്ന സമ്പ്രദായം മുന്‍കാലത്ത് നിലവിലുണ്ടായിരുന്നു. യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്നവരായിരുന്നു ഈ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നത്. അടിമകളെ സ്വന്തം കുടുംബത്തിലെ അംഗങ്ങളായി കാണാന്‍ ഇസ്ലാം പ്രേരിപ്പിക്കുകയും അതേ സമയം വിവിധ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായി അടിമ വിമോചനത്തെ ഇസ്ലാം നിശ്ചയിക്കുകയും ക്രമേണ അടിമകള്‍ ഇല്ലാതാവുകയും ചെയ്തുവെന്നത് ചരിത്രത്തില്‍നിന്ന് വ്യക്തമാണ്. അത് കൊണ്ട് തന്നെ ഇന്ന് നിയമാനുസൃതമുള്ള അടിമകളോ അടിമ സ്ത്രീകളോ നിലവിലില്ലെന്ന് മനസ്സിലാക്കാം. എന്നാല്‍, നിയമാനുസൃതമായ യുദ്ധം ഉണ്ടാവുന്ന പക്ഷം, അടിമകള്‍ ഉണ്ടായേക്കാം. അത്തരം സാഹചര്യത്തില്‍ അടിമസ്ത്രീകള്‍ ഉണ്ടാവുകയാണെങ്കില്‍, ഉടമസ്ഥര്‍ക്ക് അനുവദനീയമാവുന്നതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter