മുടിക്ക് കറുപ്പല്ലാത്ത നിറം നല്‍കാമെന്നാണല്ലോ. എന്നാല്‍ ഇങ്ങനെ നിറം കൊടുകുമ്പോള്‍ വുളുവിന്‍റെയും കുളിയുടെയും സീകാര്യത ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

വി.എം. സഫീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുടിക്ക് കറുപ്പ് ചായം കൊടുക്കല്‍ ഹറാം ആണെന്നാണ് ശാഫീ മദ്ഹബിലെ അഭിപ്രായം. നരയെ ബഹുമാനിച്ച് കൊണ്ട് ചുവപ്പ് പോലോത്ത ചായം നല്‍കാമെന്നതിനാലാണ് മൈലാഞ്ചി അനുവദനീയവും സുന്നതുമാവുന്നത്.ഇത് മുമ്പ് വിശദമായി പ്രതിപാദിച്ചതാണ്. ഇവിടെ നോക്കുക. എന്നാല്‍ അതേ സമയം, അത്തരത്തില്‍ നല്‍കുന്ന ചായം ഉള്ളിലേക്ക് വെള്ളമെത്തുന്നതിനെ തടയുന്നതാവരുത്. അങ്ങനെ വരുന്ന പക്ഷം, നിര്‍ബന്ധകുളി ശരിയാവുകയില്ല. ഇതും മുമ്പ് നാം വിശദമാക്കിയതാണ്, അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter