മന്‌ഖൂസ് മൗലിദിന് ആ പേര് എങ്ങനെ ലഭിച്ചു?

ചോദ്യകർത്താവ്

സകീര്‍ പി.കെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മന്‍ഖൂസ്വ് എന്നാല്‍ ചുരുക്കിയത്, സംക്ഷിപ്തം, സംഗ്രഹം എന്നെല്ലാമാണ് അതിനര്‍ത്ഥം. സൈനുദ്ദീന്‍ മഖ്ദൂം ഇത് രചിക്കുമ്പോള്‍ അന്നു നിലവിലുള്ള മൌലിദുകളെക്കാള്‍ ചുരുക്കി ചെറുതായി രചിച്ചതാണ് ഈ മൌലിദ്. മാത്രമല്ല ബഹുമാനപെട്ട ഇമാം ഗസാലി (റ)യുടെ വലിയ സുബ്ഹാന മൌലിദിന്‍റെ സംഗ്രഹമാണ് ഇത് എന്നും അതിനാലാണ് മന്‍ഖൂസ് എന്ന പേരു വന്നത് എന്നും അഭിപ്രായങ്ങളുണ്ട്. ഇന്ന ബൈതന്‍ അന്ത സാകിനുഹൂ..... അയാ റബീഅല്‍ ഖല്‍ബി തുടങ്ങിയ ബൈതുകള്‍ വലിയ സുബ്ഹാനയില്‍ നിന്നും അപ്പടി പകര്‍ത്തിയതാണ് എന്നതും ഇതിനു ബലം നല്‍കുന്നു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter