വാര്‍ദ്ധക്യാവസ്ഥയിലുള്ള മാതാവിനുവേണ്ടി മകന്ന് ഹജ്ജ് ചെയ്യാമോ? അതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

അബ്ദുല്‍ ലത്വീഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹജ്ജും ഉംറയും വഴിയാലും തടിയാലും സാധിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ നിര്‍വ്വഹിക്കല്‍ നിര്‍ബന്ധമാണ്. ഹജ്ജ് നിര്‍ബന്ധമായിട്ടും അത് നിര്‍വ്വഹിക്കാതെ മരണപ്പെടുന്ന പക്ഷം, അയാള്‍ക്ക് വേണ്ടി ഹജ്ജ് ചെയ്യാനായി ഒരാളെ പറഞ്ഞയക്കേണ്ടതും അയാളുടെ സ്വത്തില്‍നിന്ന് അതിനുള്ള വിഹിതം നീക്കി വെക്കേണ്ടതുമാണ്. മരിച്ചവര്‍ക്ക് വേണ്ടിയോ സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്തവിധം ശാരീരികമായി അസുഖമുണ്ടാവുകയോ ചെയ്തവരുടെ ഹജ്ജും ഉംറയും മറ്റൊരാള്‍ക്ക് ചെയ്യാവുന്നതാണ്. ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടി ഇത്തരത്തില്‍ ഹജ്ജ് ചെയ്യുമ്പോള്‍ അവരുടെ അനുവാദം വാങ്ങല്‍ നിര്‍ബന്ധമാണ്, അനുവാദമില്ലാതെ ചെയ്താല്‍ അത് സാധുവാകുകയില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter