ഞാന്‍ വിമാന യാത്ര ഉദ്ദേശിക്കുന്നു. അസ്വറിന്നു മുമ്പാണ് വിമാനം പുറപ്പെടുന്നത്. അസ്റിന്‍റെ സമയം കഴിഞ്ഞേ ലക്ഷ്യത്തിലെത്തൂ. അതിനാല്‍, നാട്ടില്‍ വെച്ച്, ദുഹറിന്‍റെ സമയത്ത് തന്നെ അസ്വറിനെയും കൂട്ടി ജംആക്കി നിസ്‌കരിക്കാന്‍ എനിക്ക് അനുവാദമുണ്ടോ? ഖസ്ര്‍ ആക്കാന്‍ പറ്റുമോ? അങ്ങനെ ചെയ്യുന്നതിന്‍റെ വിധിയെന്താണ്?

ചോദ്യകർത്താവ്

ഇബ്റാഹീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. നിശ്ചിത ദൂരം യാത്ര ചെയ്യുന്ന വ്യക്തിക്ക് നിസ്കാരം പ്രത്യേക നിബന്ധനകളോടെ ജംഉം ഖസ്റും ആക്കാവുന്നതാണ്. ആ നിബന്ധനകളെല്ലാം വിശദമായി ജംഉം ഖസ്റും എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ജംഓ ഖസ്റോ ആക്കാന്‍ സ്വന്തം മഹല്ലിന്‍റെ പരിധി വിട്ടുകടക്കേണ്ടതാണ്. അത് കൊണ്ട്, ചോദ്യത്തില്‍ പറഞ്ഞരൂപത്തില്‍, വീട്ടില്‍നിന്ന് യാത്ര പുറപ്പെട്ട് മഹല്ലിന്‍റെ പരിധി കടക്കുന്നതോടെ ഏതെങ്കിലും പള്ളിയില്‍ വെച്ച് ളുഹ്റും അസ്റും ഒന്നിച്ച് ജംഉം ഖസ്റും ആക്കി നിസ്കരിക്കാവുന്നതാണ്. സ്വന്തം മഹല്ലില്‍ വെച്ചാണ് ളുഹ്റ് നിസ്കരിക്കുന്നതെങ്കില്‍ അസ്റ് ജംആക്കാന്‍ പറ്റുന്നതല്ല. നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter