കറന്‍സിയുടെ സകാതില്‍ സ്വര്‍ണ്ണത്തിന്‍റെ മൂല്യമാണോ വെള്ളിയുടെ മൂല്യമാണോ നോക്കുക?

ചോദ്യകർത്താവ്

ശംസുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഏതെങ്കിലും ഒന്ന് കൊണ്ട് വില കണക്കാക്കി സകാത് കൊടുക്കുന്നിടത്ത്, രണ്ടും മൂല്യത്തില്‍ വ്യത്യാസം വന്നാല്‍, ആദ്യം കണക്കെത്തുന്നതിനെ പരിഗണിക്കണമെന്നാണ് പണ്ഡിത മതം. അതുകൊണ്ട് തന്നെ, ഇക്കാലത്ത് വെള്ളിയുടെ മൂല്യമാണ് നോക്കേണ്ടത്. മാത്രവുമല്ല, മുന്‍കാലങ്ങളില്‍ നമ്മുടെ നാടുകളിലെല്ലാം വെള്ളി നാണയങ്ങളാണ് നിലവിലുണ്ടായിരുന്നത് എന്നതും ഇതിന് ഉപോല്‍ബലകമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter