നിസ്കരിച്ച റക്അതുകളുടെ എണ്ണത്തില്‍ സംശയം ജനിക്കുകയും കുറഞ്ഞത് കൊണ്ട് പിടിച്ച് പൂര്‍ത്തിയാക്കുകയും ചെയ്യുമ്പോള്‍ അവസാനം സഹവിന്‍റെ സുജൂദ് ചെയ്യണമല്ലോ. അത് ചെയ്യാന്‍ മറന്നാല്‍ എന്ത് ചെയ്യും?

ചോദ്യകർത്താവ്

ഹംസ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ സഹവിന്‍റെ സുജൂദ് (ഏത് കാരണത്തിനാണെങ്കിലും) ചെയ്യല്‍ സുന്നതേ ഉള്ളൂ, നിര്‍ബന്ധമില്ല. അത് ചെയ്യാതെ മനപ്പൂര്‍വ്വം സലാം വീട്ടുകയോ മറന്ന് സലാം വീട്ടി കുറേനേരം കഴിയുകയോ ചെയ്താല്‍ അതിന്‍റെ സമയം നഷ്ടപ്പെടുന്നതാണ്. എന്നാല്‍ സലാം വീട്ടിയ ഉടനെ അത് ഓര്‍മ്മയായാല്‍, അത്തഹിയ്യാതിന്‍റെ ഇരുത്തത്തിലേക്ക് തന്നെ മടങ്ങാവുന്നതും സുജൂദ് ചെയ്ത സാധാരണ പോലെ സലാം വീട്ടാവുന്നതുമാണ്. അതിലൂടെ ആ സുന്നത് ലഭിക്കുകയും ചെയ്യും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter