എണ്ണ ശരീരത്തില്‍ പുരട്ടി വലിയ അശുദ്ധി കുളിച്ചാല്‍ സഹീഹ് ആകുമോ?

ചോദ്യകർത്താവ്

റംസിയ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശരീരത്തില്‍ എണ്ണ പുരട്ടി വലിയ അശുദ്ധി കുളിച്ചാല്‍ ശരിയാവുന്നതാണ്. എണ്ണ ഉറച്ചുപോവുകയും ഉള്ളിലേക്ക് വെള്ളം ചേരാതിരിക്കുകയും ചെയ്യുമ്പോഴാണ് കുളിയും വുളുവും ശരിയാവാതിരിക്കുന്നത്. വുളുവിന്‍റെ അവയവത്തിലോ കുളിക്കുമ്പോള്‍ ശരീരത്തിലെ കട്ട പിടിക്കാത്ത ദ്രാവകാവസ്ഥയിലുള്ള എണ്ണ ഉണ്ടാവുന്നത് കൊണ്ട് പ്രശ്നമില്ലെന്ന് കിതാബുകള്‍ വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter