വസ്ത്രം ഞെരിയാണിക്ക് താഴെ ആവുകയോ നെറ്റിയില്‍ മറ ഉണ്ടാവുകയോ ചെയ്താല്‍ ആ ഇമാമിനെ തുടരാന്‍ പറ്റുമോ? മറ്റു മദ്ഹബ് അംഗീകരിക്കുന്ന ഇമാം ആണെങ്കിലോ?

ചോദ്യകർത്താവ്

അബ്ദുല്‍ സത്താര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഞെരിയാണിക്ക് താഴെ വസ്ത്രം ഇറങ്ങുന്നതിന്‍റെ വിധി മുമ്പ് നാം വിശദമാക്കിയിട്ടുണ്ട്. അത് ഇവിടെ വായിക്കാം. അത് കൊണ്ട് നിസ്കാരം ബാത്വിലാവുകയില്ല. നെറ്റി പൂര്‍ണ്ണമായും മറയുമ്പോള്‍ മാത്രമാണ് സുജൂദ് ശരിയാവാതിരിക്കുന്നത്. ഭാഗികമായി മറയുന്നത് കൊണ്ട് സുജൂദ് ശരിയാവാതിരിക്കില്ല. നെറ്റിയുടെ അല്‍പഭാഗമെങ്കിലും മറയില്ലാതെ നിലത്ത് തട്ടിയാല്‍ തന്നെ മതിയാവുന്നതാണ്. ഇമാം മറ്റു മദ്ഹബുകാരനാണെങ്കില്‍, ആ മദ്ഹബ് അനുസരിച്ചുള്ള നിയമമെന്തോ അത് പാലിക്കുന്നവനായിരിക്കണം. മറയോട് കൂടി സുജൂദ് ചെയ്താലും ശരിയാവുമെന്ന് അഭിപ്രായപ്പെടുന്ന മദ്ഹബുകളുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter