ഇശാ നിസ്കാരം സുബ്ഹിക്ക് അടുപ്പിച്ചു നിര്‍വഹിക്കുന്നതിന്‍റെ ഫിഖ്ഹീ വിധിഎന്ത്? തഹജ്ജുദ് ലഭിക്കുമല്ലോ എന്ന് കരുതി പിന്തിക്കാമോ?

ചോദ്യകർത്താവ്

ശഹ്ബാസ് മാലിക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇശാനിസ്കാരത്തിന്‍റെ സമയം സുബ്ഹിയുടെ സമയം ആവുന്നത് വരെയാണ്. ഏതൊരു നിസ്കാരവും അതിന്‍റെ അവസാനസമയം വരെ പിന്തിക്കല്‍ അനുവദനീയമാണ്. എന്നത് പോലെ ഇശാഉം അനുവദനീയമാണ്. എന്നാല്‍ ഇശാഇന്‍റെ സമയം അര്‍ദ്ധരാത്രി വരെയാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരും ഉണ്ട്. ഏതൊരു നിസ്കാരവും അതിന്‍റെ ആദ്യസമയത്ത് നിര്‍വ്വഹിക്കലാണല്ലോ ഏറ്റവും പുണ്യം. പിന്തിപ്പിക്കുന്നതിലൂടെ ആ പുണ്യം നഷ്ടപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ. തഹജ്ജുദ് കൂടി നിസ്കരിക്കാമല്ലോ എന്ന് കരുതി പിന്തിച്ചാലും വിധി ഇതു തന്നെയാണ്. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter