സ്ത്രീ നിസ്കാരത്തിൽ കീഴ് താടി വെളിവാക്കുന്നതിന്‍റെ വിധി എന്ത്? മുഖത്തിന്‍റെ അതിർത്തി ഏത് വരെ?

ചോദ്യകർത്താവ്

ഖൈറുന്നിസാ ഒ.ടി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുഖത്തിന്‍റെ പരിധി ചെവി മുതല്‍ ചെവി വരെയും തലയിലെ മുടി മുളക്കുന്ന ഭാഗം മുതല്‍ രണ്ട് താടിയെല്ലുകള്‍ അവസാനിക്കുന്ന ഭാഗം വരെയുമാണ്. അത് പ്രകാരം താടിയെല്ലിന്‍റെ താഴ്ഭാഗം മുഖത്തിന്‍റെ പരിധിയില്‍ പെട്ടതല്ല, അഥവാ, നിസ്കാരത്തില്‍ സ്ത്രീ നിര്‍ബന്ധമായും മറക്കേണ്ട ഔറതില്‍ പെട്ടതാണ് അത്. ഔറത് മറക്കല്‍ ശര്‍താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഔറതിന്‍റെ അല്‍പഭാഗമെങ്കിലും (അത് ഒരു രോമമായാല്‍ പോലും) വെളിവാക്കി നിസ്കരിച്ചാല്‍ ആ നിസ്കാരം ശരിയാവുകയില്ല. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter