വെള്ളിയാഴ്ച പള്ളിയില്‍ എത്തുമ്പോള്‍ ജുമുഅ നിസ്കാരം കഴിഞ്ഞ് ഇമാം സലാം വീട്ടിയിട്ടുണ്ട്. എന്നാല്‍ മസ്ബൂകിനെ തുടര്‍ന്ന് ജുമുഅ നിസ്കരിക്കാമോ?

ചോദ്യകർത്താവ്

യഹ്സാദ് കല്ലറക്കല്‍

Aug 25, 2016

CODE :

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജുമുഅ ലഭിക്കണമെങ്കില്‍ ഇമാമിനോടൊപ്പം ഒരു റക്അതെങ്കിലും ലഭിച്ചിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇമാം സലാം വീട്ടുന്നതിന് തൊട്ടു മുമ്പായി വന്ന് ഇമാമിനോട് തന്നെ തുടര്‍ന്നതുകൊണ്ടും ജുമുഅ ലഭിക്കില്ലെന്നര്‍ത്ഥം. ജുമുഅ ലഭിക്കാന്‍ ഏറ്റവും ചുരുങ്ങിയത് ഇമാമിന്‍റെ രണ്ടാം റക്അതിലെ റുകൂഅ് മുതലെങ്കിലും ഇമാമിനോടൊപ്പം ഉണ്ടായിരിക്കണം. ശേഷം വരുന്നവര്‍ക്കൊന്നും തന്നെ ജുമുഅ ലഭിക്കുകയില്ല. അങ്ങനെ വരുന്നവര്‍ ഇമാം സലാം വീട്ടിയ ശേഷം ളുഹ്റ് ആയി അതിനെ പൂര്‍ത്തിയാക്കുകയാണ് വേണ്ടത്. ജുമുഅയിലെ മസ്ബൂകിനോട് തുടര്‍ന്നാല്‍ ഏതായാലും ജുമുഅ ലഭിക്കില്ലെന്ന് മേല്‍പറഞ്ഞതില്‍നിന്ന് വ്യക്തമായല്ലോ. എന്നാല്‍, ഇമാം സലാം വീട്ടിയ ശേഷമാണ് എത്തിയതെങ്കില്‍, അയാള്‍ ളുഹ്റ് നിസ്കരിക്കുകയാണ് വേണ്ടത്. ആ നിസ്കാരത്തില്‍, ജുമുഅയില്‍ മസ്ബൂഖ് ആയ മഅ്മൂമിനോട് തുടരാവുന്നതുമാണ്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter