നോമ്പിന്‍റെ നിയ്യതില്‍ നാളെ എന്നോ ഇന്ന് എന്നോ പറയേണ്ടത്? ഹിജ്റ കലണ്ടര്‍ പ്രകാരം സൂര്യന്‍ അസ്തമിക്കുന്നതോടെ അടുത്ത ദിവസമായില്ലേ. അപ്പോള്‍ ഇന്നത്തെ നോമ്പ് എന്നല്ലേ പറയേണ്ടത്?

ചോദ്യകർത്താവ്

ശാഹുല്‍ ഹമീദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹിജ്റ കലണ്ടര്‍ പ്രകാരം ദിവസം തുടങ്ങുന്നത് സൂര്യന്‍ അസ്തമിക്കുന്നതോടെയാണെന്നതിനാല്‍ ചോദ്യം തികച്ചും ന്യായമാണ്. നിയ്യത് ചര്‍ച്ച ചെയ്യുന്നിടത്ത് പണ്ഡിതര്‍ ഇക്കാര്യം വിശദീകരിക്കുന്നുമുണ്ട്. നിയ്യതിലെ നാളെ എന്ന പ്രയോഗത്തെ കുറിച്ച് പറയുന്നത്, അത് കൊണ്ട് ഉദ്ദേശിക്കുന്നത് വരാനുള്ള പകല്‍ എന്ന് മാത്രമാണെന്നാണ് പണ്ഡിതര്‍ വിശദീകരിക്കുന്നത്. നിയ്യതില്‍ ഇന്ന് എന്ന് പറഞ്ഞാല്‍ അത് അതിലേറെ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത് കൊണ്ട് തന്നെ, നാളെ എന്ന് തന്നെയാണ് നിയ്യതില്‍ പറയേണ്ടത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter