മൂത്രം ഒഴിച്ച ശേഷം ടിസ്സു പേപ്പര്‍ കൊണ്ട് ശുദ്ധീകരിക്കാന്‍ പറ്റുമോ? പറ്റുമെങ്കില്‍ റമദാനിന്‍റെ പകലില്‍ നോമ്പ്കാരനായി ഇങ്ങനെ ശുദ്ധീകരിച്ചാല്‍ നോമ്പ് ബാതിലാകുമോ?

ചോദ്യകർത്താവ്

സാദി ഇഖ്ബാല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മലമൂത്രവിസര്‍ജ്ജന ശേഷം ശുദ്ധിയാക്കല്‍ നിര്‍ബന്ധമാണ്. അത് വെള്ളം കൊണ്ടോ നജസിനെ വലിച്ചെടുക്കുന്ന മറ്റു വല്ല ഖര വസ്തു കൊണ്ടോ ആവാം. നജസിനെ വലിച്ചെടുക്കാന്‍ കഴിയുന്ന ഖര വസ്തു എന്നതില്‍ ടിഷ്യൂ പേപ്പറും ഉള്‍പ്പെടുന്നതാണ്. അത്തരം വസ്തുക്കള്‍ കൊണ്ട് ശുദ്ധിയാക്കുമ്പോള്‍, നജസ് ആയ സ്ഥലം മുഴുവനും സ്പര്‍ശിക്കുന്ന വിധം മൂന്ന് പ്രാവശ്യം അത് കൊണ്ട് തുടക്കല്‍ നിര്‍ബന്ധമാണ്. വെള്ളം കൊണ്ടാണെങ്കിലും ഖരവസ്തു കൊണ്ടാണെങ്കിലും ആ ഭാഗം ശുദ്ധിയായിട്ടുണ്ടെന്ന് നല്ല ധാരണ വരുന്നത് വരെ ശുദ്ധിയാക്കല്‍ തുടരേണ്ടതുമാണ്. ടിഷ്യൂ പേപ്പര്‍ കൊണ്ട് ശുദ്ധിയാക്കുന്ന പക്ഷം, അതിന്‍റെ അംശം വല്ലതും മൂത്രദ്വാരത്തിന്‍റെ അകത്തേക്ക് പ്രവേശിക്കുന്നുവെങ്കില്‍ നോമ്പ് ബാതിലാവുന്നതാണ്. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter