മോതിരം ധരിക്കുന്നതിന്‍റെ വിധി എന്ത്? എന്ത് തരം കല്ലുള്ള മോതിരമാണ് ധരിക്കേണ്ടത്?

ചോദ്യകർത്താവ്

അബുഹാദി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പുരുഷന്മാര്‍ക്ക് സ്വര്‍ണ്ണാഭരണം നിഷിദ്ധമാണെന്ന് പറയുന്നിടത്ത്, വെള്ളിയുടെ മോതിരം ധരിക്കല്‍ സുന്നതാണെന്നത് പ്രത്യേകം പറയുന്നുണ്ട്. വലതു കൈയ്യില്‍ ധരിക്കലാണ് സുന്നത്. കല്ലുള്ള മോതിരവും അല്ലാത്തതും അനുവദനീയം തന്നെയാണ്. കല്ലുള്ളതാണെങ്കില്‍ അത് കൈയ്യിന്‍റെ ഉള്‍ഭാഗത്തേക്ക് ആവും വിധം ധരിക്കലും സുന്നതാണെന്ന് തുഹ്ഫ പോലോത്ത ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter