ഇഖാമത്തിന്ന് മുമ്പാണോ അതോ ശേഷമാണോ നിസ്കാരത്തിനായി എണീറ്റ് നില്ക്കേണ്ടത്?

ചോദ്യകർത്താവ്

സാജിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. നിസ്കാരം പ്രതീക്ഷിച്ചിരിക്കുന്നവര്‍ ഇഖാമത് കൊടുക്കുന്ന സമയത്ത് എപ്പോഴാണ് നില്‍ക്കേണ്ടതെന്ന് ഖണ്ഡിതമായി ഹദീസുകളില്‍ വന്നിട്ടില്ലെന്നാണ് പണ്ഡിത വചനങ്ങളില്‍ കാണുന്നത്. എന്നെ കാണുന്നത് വരെ നിങ്ങള്‍ നില്‍ക്കരുതെന്ന് പ്രവാചകര്‍ (സ) ഒരിക്കല്‍ പറഞ്ഞതായി  കാണാം. ഇവ്വിഷയകമായി വന്ന വിവിധ ഹദീസുകളെ അടിസ്ഥാനമാക്കി, ഇഖാമത് പൂര്‍ണ്ണമായ ശേഷമാണ് നിസ്കാരത്തിനായി എണീക്കേണ്ടത് എന്ന് ധാരാളം പണ്ഡിതര്‍ അഭിപ്രായപ്പെട്ടതായി ഇമാം ഇബ്നുഹജര്‍ (റ) ഉദ്ധരിക്കുന്നുണ്ട്. ഖദ്ഖാമതിസ്സ്വലാത് എന്ന് മുഅദ്ദിന്‍ പറയുന്നതോടെ എണീക്കാറുണ്ടായിരുന്നു എന്ന് അനസ് (റ) ഉദ്ദരിച്ചതിനെ അടിസ്ഥാനമാക്കി അങ്ങനെയാണ് ചെയ്യേണ്ടത് എന്നും പലരും അഭിപ്രായപ്പെട്ടതായി കാണാം. നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter