ഒരാള്‍ നേര്‍ച്ചയാക്കിയത് എന്താണ് എന്ന് മറന്നുപോയാൽ എന്ത് ചെയ്യണം?

ചോദ്യകർത്താവ്

മുഹമ്മദ് സാജിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നേര്‍ച്ചയാക്കിയ കാര്യം മറന്നവന് സംശയമുള്ള കാര്യങ്ങളില്‍‍ സാഹചര്യങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ ആലോചന നടത്തി ബോധ്യപ്പെടുന്നതനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഏറെ ചിന്തിച്ചിട്ടും വ്യക്തത വരുന്നില്ലെങ്കില്‍ സംശയമുള്ള മുഴുവന്‍ കാര്യങ്ങളും ചെയ്യേണ്ടതാണ്. ഇനി ഒന്നും ഓര്‍മ്മയിലില്ലെങ്കില്‍ ഓര്‍മ്മ വരുന്നത് വരെ കാത്തിരിക്കണമെന്നും നിലവില്‍ അവന് ഒന്നും ബാധകമല്ലെന്നും പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. ആരാധനകള്‍ യഥാവിധി പാലിക്കാനും അവ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter