ബാങ്ക് കൊടുത്ത് തുടങ്ങിയ ഉടനെ നിസ്കരിക്കുന്നതില്‍ തെറ്റുണ്ടോ?

ചോദ്യകർത്താവ്

സിറാജ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സമയം പ്രവേശിക്കുക എന്നതാണല്ലോ നിസ്കാരം സാധുവാകുന്നതിനുള്ള മാനദണ്ഡം. സമയം ആയെന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് ബാങ്ക് ഉള്ളത്. ബാങ്ക് കൊടുത്ത് തുടങ്ങുന്നത് സമയം ആയ ഉടനെ ആണെങ്കില്‍ ബാങ്ക് തുടങ്ങുന്നതോടെ തന്നെ നിസ്കാരവും തുടങ്ങാവുന്നതാണ്. സമയം പ്രവേശിക്കുന്നതിന്‍റെ സെകന്റുകള്‍ക്ക് മുമ്പേ ബാങ്ക് തുടങ്ങുകയും ബാങ്ക് അവസാനിക്കുമ്പോഴേക്കും സമയം ആവുകയും ചെയ്യുന്നതാണ് പതിവ് എങ്കില്‍ അത്തരം സാഹചര്യങ്ങളില്‍ ബാങ്ക് കഴിയുന്നത് വരെ കാത്തിരിക്കേണ്ടതുമാണ്. സാധാരണഗതിയില്‍ സമയം പ്രവേശിച്ച ശേഷമാണ് ബാങ്ക് കൊടുക്കാറുള്ളത്. അത് കൊണ്ട് തന്നെ ബാങ്ക് തുടങ്ങിയ ഉടനെ നിസ്കരിച്ചാലും അത് ശരിയാവുന്നതാണ്. ബാങ്കിന് ഇജാബത് ചെയ്യുക, ശേഷമുള്ള ദുആ ചെയ്യുക തുടങ്ങിയ സുന്നതുകള്‍ ഒക്കെ നഷ്ടപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ..

ASK YOUR QUESTION

Voting Poll

Get Newsletter