നിസ്കാരത്തില്‍ സുജൂദിലും മറ്റും ശ്രദ്ധ തെറ്റാതിരിക്കാന്‍ വേണ്ടി കണ്ണടക്കുന്നതില്‍ വിരോധമുണ്ടോ?

ചോദ്യകർത്താവ്

ഉമര്‍ ഫാറൂഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തില്‍ സുജൂദിലും മറ്റും കണ്ണ് അടക്കാവുന്നതാണ്. അടക്കുന്നത് കാരണം വല്ല ബുദ്ധിമുട്ടും ഉണ്ടാവുമോ എന്ന് തോന്നിയാല്‍ കറാഹതാകുമെന്ന് മാത്രം. അല്ലാത്ത സാഹചര്യങ്ങള്‍ അടക്കാവുന്നതാണ്. എന്ന് മാത്രമല്ല, മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലാതിരിക്കുകയും അടക്കുന്നതിലൂടെ കൂടുതല്‍ ശ്രദ്ധയും ഖുശൂഉം ലഭ്യമാവുകയും ചെയ്യുന്നുവെങ്കില്‍ കണ്ണ് അടക്കലാണ് നല്ലതെന്ന് മഹാനായ ഇബ്നുഅബ്ദിസ്സലാം (റ) അഭിപ്രായപ്പെട്ടതായി ഫിഖ്ഹീഗ്രന്ഥങ്ങളില്‍ കാണാം. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ..

ASK YOUR QUESTION

Voting Poll

Get Newsletter