വീട് വെക്കാൻ ഉദ്ദേശിച്ച് ഒരു സ്ഥലം വാങ്ങി. പിന്നീട് അവിടെ വീട് വെക്കാൻ സൗകര്യം ഇല്ലാത്തത് കാരണം അത് വില്‍ക്കാൻ തീരുമാനിച്ചു. എന്നാൽ അതിന് സാകത് ഉണ്ടോ? ഉണ്ടെങ്കിൽ എന്ന് മുതലാണ് സകാത് നിര്‍ബന്ധമാവുക?

ചോദ്യകർത്താവ്

ശിഫാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സാധാരണഗതിയില്‍ ഉപയോഗത്തിനായി വാങ്ങുന്ന ഭൂമിക്ക് സകാത് ഇല്ലെന്നതാണ് നിയമം. ഭൂമിക്ക് സകാത് വരുന്നത് അത് കച്ചവടച്ചരക്ക് ആകുമ്പോള്‍ മാത്രമാണ്. കച്ചവടച്ചരക്ക് ആയിത്തീരുന്നത്, കച്ചവടം നടത്തുക എന്ന ലക്ഷ്യത്തോടെ വില കൊടുത്ത് ഉടമപ്പെടുത്തുമ്പോഴാണ്. ഇത് ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അത് കൊണ്ട് തന്നെ, സ്വന്തം ആവശ്യത്തിനെന്ന ലക്ഷ്യത്തോടെ വാങ്ങിയ മേല്‍ ചോദ്യത്തിലെ ഭൂമിക്ക് ഇപ്പോള്‍ സകാത് ബാധകമല്ല. ശേഷം അത് വിറ്റാല്‍ ആ കാശിന് സാധാരണ പോലെ വര്‍ഷം തികയുമ്പോള്‍ സകാത് വരാം. അതല്ലെങ്കില്‍, വില്‍ക്കാനെന്ന ലക്ഷ്യത്തോടെ അതുപയോഗിച്ച് വേറെ ഭൂമി വാങ്ങിയാല്‍ അതിനും സകാത് വന്നേക്കാം. ഇടപാടുകളില്‍ പൂര്‍ണമായും ഇസ്‌ലാമിക രീതി സ്വീകരിക്കുവാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter