കൊമ്പ് വെക്കൽ സുന്നത്താണെന്ന് പറയുന്നു. എന്താണ് കൊമ്പ് വെക്കൽ? എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്?

ചോദ്യകർത്താവ്

ശജീര്‍ അബൂബക്ര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കൊമ്പ് വെക്കുക എന്നത് പഴയ കാല ചികില്‍സാരീതിയാണ്. അസുഖങ്ങളുണ്ടാവാന്‍ കാരണമായിത്തീരുന്ന ശരീരത്തിലെ ദുഷിച്ച രക്തത്തെ, പ്രസ്തുത ഭാഗത്ത് മുറിവുണ്ടാക്കി, കൊമ്പുകളും അതുപോലോത്ത ഉപകരണങ്ങളും ഉപയോഗിച്ച് വലിച്ചെടുത്ത് പുറത്ത് കളയുന്നതാണ് ഇത്. ഹിജാമ എന്നാണ് അറബിയില്‍ ഇതിന് പറയുന്നത്. പ്രവാചകര്‍ (സ) ഇങ്ങനെ ചെയ്യാറുണ്ടായിരുന്നെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇന്ന് നടക്കുന്ന പല സര്‍ജറികളിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ചൈനയിലും മറ്റു പല ഭാഗങ്ങളിലും ഇന്ന് ഏറെ പ്രചാരത്തിലുള്ള കപ്പിംഗ് തെറാപ്പി ഹിജാമ തന്നെയാണെന്ന് മനസ്സിലാക്കാം. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യം ശാസ്ത്രം എന്ന വിഭാഗത്തിലെ പ്രവാചകവൈദ്യം എന്ന ഉപവിഭാഗത്തിലുള്ള പ്രവാചകവൈദ്യം എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സ് നല്‍കി നാഥന്‍ അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter