കട്ടിലില്‍ ഏതു ദിശയിലേക്കാണ് മയ്യിതിനെ കിടത്തേണ്ടത്? ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

അബ്ദുല്ലാ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ പിന്നീട് എങ്ങനെയാണ് കിടത്തേണ്ടത് എന്ന് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഏറ്റവും ശ്രേഷ്ഠമായ രൂപം, മുഖം ഖിബലയിലേക്ക് തിരിച്ച് വലതുഭാഗത്തിന്മേല്‍ ചെരിച്ചു കിടത്തലാണ്. അത് പ്രയാസമാവുന്ന സമയത്ത്, കാലുകളും മുഖവും ഖിബലയിലേക്ക് ആവും വിധം മലര്‍ത്തികിടത്തലാണ് നല്ലത്. അങ്ങനെ കിടത്തുമ്പോള്‍ മുഖം ഖിബലയിലേക്ക് നേരെയാവാന്‍ തലക്ക് താഴെ എന്തെങ്കിലും വെച്ച് അല്‍പം ഉയര്‍ത്തലും സുന്നതാണ്. ചെരിച്ച് കിടത്തിയാല്‍ വീഴാന്‍ സാധ്യതയുണ്ടെന്നതിനാലും ബന്ധുക്കള്‍ക്കും മറ്റും കാണാന്‍ കൂടുതല്‍ സൌകര്യപ്പെടുമെന്നതിനാലും ഈ രൂപത്തിലാണ് സാധാരണ കിടത്താറുള്ളത്. പണ്ട് മുതലേ ഇങ്ങനെയാണ് ചെയ്തുപോരാറുള്ളതെന്ന് ശറഹുല്‍മുഹദ്ദബ് എന്ന ഗ്രന്ഥത്തില്‍ ഇമാം നവവി (റ) പ്രത്യേകം പറയുന്നുണ്ട്. മരണം ആസന്നമായാല്‍ തന്നെ ഈ രൂപത്തില്‍ കിടത്തല്‍ സുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter