ഏടുകള്‍ വുളൂഅ് ഇല്ലാതെ തൊടാന്‍ പറ്റുമോ?

ചോദ്യകർത്താവ്

അനീസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തൊടാന്‍ ശുദ്ധി വേണം എന്നത് വിശുദ്ധ ഖുര്‍ആനിനുള്ള പ്രത്യേകതയാണ്. ഖുര്‍ആന്‍ അല്ലാത്തത് തൊടാന്‍ വുളൂഅ് നിര്‍ബന്ധമില്ല. ഖുര്‍ആനും അല്ലാത്തതും ഒരുമിച്ചുള്ളതാണെങ്കില്‍ അതില്‍ ഖുര്‍ആന്‍ ആണ് കൂടുതലെങ്കില്‍ അത് തൊടാന്‍ വുളൂഅ് വേണമെന്നും അല്ലെങ്കില്‍ നിര്‍ബന്ധമില്ലെന്നുമാണ് നിയമം. ഖുര്‍ആനിനേക്കാള്‍ കൂടുതല്‍ വ്യാഖ്യാനം വരുന്ന തഫ്സീറുകള്‍ക്കെല്ലാം ഇത് തന്നെയാണ് വിധി. അതേസമയം, ഖുര്‍ആന്‍ അല്ലാത്ത ബഹുമാനിക്കപ്പെടേണ്ട മറ്റു ഗ്രന്ഥങ്ങളൊക്കെ തൊടാന്‍ വുളൂഅ് ഉണ്ടാവുന്നത് സുന്നതാണ്. ഈമാനോടെ ജീവിക്കാനും ഈമാനോടെ തന്നെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter