വുളുവിന്‍റെയും കുളിയുടെയും നിയ്യത്തില്‍, നിസ്കാരത്തെ ഹലാലാക്കുവാന്‍ എന്നു കരുതല്‍ നിര്‍ബന്ധമാണോ? നിയ്യതിന്‍റെ ചുരിങ്ങിയ രൂപം വിവരിച്ചാലും.

ചോദ്യകർത്താവ്

അബൂറസീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വുളുവിലും കുളിയിലും നിയ്യത് വെക്കുമ്പോള്‍ നിസ്കാരത്തെ ഹലാലാക്കുവാന്‍ എന്ന് തന്നെ കരുതണമെന്ന് നിര്‍ബന്ധമില്ല. വുളു ചെയ്യുമ്പോള്‍, വുളുവിന്‍റെ ഫര്‍ളിനെ വീട്ടുന്നുവെന്നോ ചെറിയ അശുദ്ധിയെ ഉയര്‍ത്തുന്നുവെന്നോ വുളു നിര്‍ബന്ധമായ ഏതെങ്കിലും ഒരു കാര്യം പറഞ്ഞ് അതിനെ ഹലാലാക്കുന്നു എന്നോ ഒക്കെ കരുതാവുന്നതാണ്. കുളിയുടെ നിയ്യതിലും അതുപോലെ നിര്‍ബന്ധമായ കുളി ഞാന്‍ നിര്‍വ്വഹിക്കുന്നു എന്നോ വലിയ അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ ഒക്കെ കരുതാവുന്നതാണ്. വിധി വിലക്കുകള്‍ യഥാവിധി പാലിക്കാന്‍ നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter