നബി (സ്വ) ശഫാഅത്ത് ചെയ്യുന്നത് എങ്ങനെയെന്നു വ്യക്തമാക്കാമോ?

ചോദ്യകർത്താവ്

ഉമര്‍ ഫാറൂഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ഖിയാമത് നാളിലെ ശഫാഅതുകള്‍ പലവിധമാണ്. ചെറുതും വലുതുമായ ശഫാഅതുകള്‍ പ്രവാചകരും മലകുകളും വിശ്വാസികളുമെല്ലാം ചെയ്യുമെന്ന് ഹദീസുകളില്‍ കാണാം. ഇത് മുമ്പ് നാം വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാം. ജനങ്ങളെല്ലാം ആശങ്കാകുലരായി വിയര്‍പ്പില്‍ കുളിച്ച് വിചാരണക്കായി കാത്ത് നില്‍ക്കുന്ന സമയത്ത്, എല്ലാ അമ്പിയാക്കളും കൈയ്യൊഴിയുന്ന വേളയില്‍ റസൂല്‍ (സ) നടത്തുന്ന ശഫാഅതിനെയാണ് ശഫാഅതുല്‍ഉള്മാ എന്ന് പറയുന്നത്. ഇത് റസൂല്‍ (സ) തങ്ങളുടെ പ്രത്യേകതയാണ്. അന്നേദിവസം അല്ലാഹുവിന്‍റെ കോപം ഭയന്ന് എല്ലാ പ്രവാചകരും സ്വന്തം കാര്യം മാത്രം ആലോചിച്ച്, സമീപിക്കുന്നവരെയെല്ലാം കൈയ്യൊഴിയുന്ന വേളയിലാണ് റസൂല്‍ (സ) തങ്ങളെ ജനങ്ങള്‍ സമീപിക്കുന്നതും അവിടന്ന് അല്ലാഹുവിനോട് ശഫാഅതിന് അനുവാദം ചോദിച്ചുകൊണ്ട് അല്ലാഹുവിന്‍റെ മുമ്പില്‍ സുജൂദില്‍ വീഴുന്നതും. അല്ലാഹുവിന്‍റെ സമ്മതം ലഭിക്കുന്നതോടെ, ജനങ്ങളെ വിചരാണ ചെയ്ത് തീരുമാനമാക്കാന്‍ റസൂല്‍ (സ) ജനങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യുന്നതിനെയാണ് ശഫാഅതുല്‍ ഉള്മാ (ഏറ്റവും വലിയ ശഫാഅത്) എന്ന് പറയുന്നത് എന്ന് ഹദീസുകളില്‍നിന്ന് മനസ്സിലാക്കാം. റസൂലിന്‍റെ ശഫാഅതിലൂടെ സ്വര്‍ഗ്ഗാവകാശികളാവുന്ന സൌഭാഗ്യവാന്മാരില്‍ അല്ലാഹു നമ്മെയും ഉള്‍പ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter