സഅയ് ചെയ്യുമ്പോള്‍ മേല്‍മുണ്ട് ഇടേണ്ടത് ത്വവാഫിലെ പോലെ വലത് ചുമലിന് താഴെയാണോ മുകളിലാണോ?

ചോദ്യകർത്താവ്

അലി അബൂബക്ര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സഅയിലും അതിന്‍റെ മുമ്പായുള്ല ത്വവാഫിലും മേല്‍മുണ്ട് വലതു ചുമലിന്‍റെ താഴെയാവും വിധം ധരിക്കല്‍ സുന്നതാണ്. സുന്നതാണെന്നത് കൊണ്ട് തന്നെ, ഇങ്ങനെ ധരിച്ചില്ലെങ്കിലും ത്വവാഫും സഅയും ശരിയാവുന്നതാണ്. ത്വവാഫിന് ശേഷമുള്ള അതിന്‍റെ സുന്നത് നിസ്കാരത്തില്‍ ഇങ്ങനെ ചെയ്യേണ്ടതില്ലെന്ന് മാത്രമല്ല, അങ്ങനെ ധരിക്കല്‍ കറാഹതാണെന്നാണ് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നത്. മഖ്ബൂലും മബ്റൂറുമായ ഹജജും ഉംറയും നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter