മൂട്ട പോലോത്ത ശല്യമുണ്ടാക്കുന്ന ജീവികളെ മറ്റു മാര്‍ഗ്ഗങ്ങളില്ലെങ്കില്‍ കരിച്ച് നശിപ്പിക്കാമോ?
ചോദ്യകർത്താവ്
ശഹ്ബാസ് മാലിക്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഉറുമ്പ്, പേന് പോലോത്തവയെ, മറ്റു നിലക്ക് അതിന്‍റെ ശല്യം ഒഴിവാക്കാനാവുന്നില്ലെങ്കില്‍ കരിച്ചു കളയല്‍ ഹലാലാണെന്ന് ഫിഖ്ഹീ ഗ്രന്ഥങ്ങളിലുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മൂട്ടയേയും മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ അവയുടെ ശല്യം തടയാനായി കരിച്ചു നശിപ്പിക്കാവുന്നതാണ്.
കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.