ഞാന്‍ ജോലി ചെയ്യുന്നത് ഒമാനിലാണ്, ഇറാന്‍റെ തൊട്ടടുത്ത പ്രദേശമെന്ന നിലയില്‍ ഇറാനികള്‍ വാണിജ്യ ആവശ്യത്തിനായി വരാറുണ്ട്. ,അവര്‍ ഇറാനി റിയാല്‍ ആണ് കൊണ്ട് വരുന്ന് ഒമാനി റിയാലിലേക്ക് മാറ്റിയാണ് സാധനം വാങ്ങുക. ഇങ്ങനെ രണ്ടു നാണയങ്ങള്‍ കൈമാറുമ്പോള്‍ ലാഭം എടുക്കുന്നത് അനുവദനീയമാണോ?

ചോദ്യകർത്താവ്

ശരീഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വര്‍ണ്ണം, വെള്ളിയുടെയും അവയുടെ സ്ഥാനത്ത് ഉപയോഗിക്കുന്ന കറന്‍സികളുടെയും കൈമാറ്റത്തില്‍ കര്‍മ്മശാസ്ത്ര നിയമപ്രകാരം ഒരേ വിഭാഗത്തില്‍പ്പെട്ടവ കൈമാറുമ്പോള്‍ മൂന്നു നിബന്ധനകള്‍ ബാധകമാണ്. ഉദാഹരണം സ്വര്‍ണ്ണം സ്വര്‍ണ്ണത്തിനു പകരം വെള്ളി വെള്ളിക്ക് പകരം അല്ലെങ്കില്‍ ഇന്ത്യന്‍ രൂപ ഇന്ത്യന്‍ രൂപക്ക് പകരം കൈമാറുമ്പോള്‍ ഇടപാട് റൊക്കം പൂര്‍ത്തിയാക്കുകയും ഇടപാട് സദസ്സില്‍ വെച്ചു തന്നെ കൈമാറ്റം ചെയ്യുകയും ചെയ്യുന്നതോടൊപ്പം അവ തമ്മില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാനും പാടില്ല. എന്നാല്‍ വ്യതസ്ത വിഭാഗങ്ങളില്‍ പെട്ടവ തമ്മിലുള്ള കൈമാറ്റത്തില്‍ ആദ്യത്തെ രണ്ടു നിബന്ധന ബാധകമാണെങ്കിലും മൂന്നാമത്തെ നിബന്ധന ബാധകമല്ല. അതനുസരിച്ച്  ഇറാന്‍ റിയാലും ഒമാന്‍ റിയാലും തമ്മിലുള്ള കൈമാറ്റത്തില്‍ വിനിമയ നിരക്കിലെ വ്യത്യാസത്തിലൂടെ ലാഭമെടുക്കുന്നത് അനുവദിനീയമാണ്. ദൈനംദിന ഇടപാടുകള്‍ ഹലാലായ രീതിയില്‍ നടത്താന്‍ നാഥന്‍ സഹായിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter